Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cmrl Opposes

മാ​സ​പ്പ​ടി കേ​സ്; ഇ​ഡി അ​പേ​ക്ഷ​യെ എ​തി​ർ​ത്ത് സി​എം​ആ​ർ​എ​ൽ

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഇ​ഡി അ​പേ​ക്ഷ​യെ എ​തി​ർ​ത്ത് സി​എം​ആ​ർ​എ​ൽ. രേ​ഖ​ക​ൾ വി​ട്ടു ന​ൽ​ക​രു​തെ​ന്നാ​ണ് സി​എം​ആ​ർ​എ​ല്ലി​ന്‍റെ ആ​വ​ശ്യം.

അ​പേ​ക്ഷ​യി​ൽ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി ഉ​ച്ച​യ്ക്ക് 2.30ന് ​വാ​ദം കേ​ൾ​ക്കും. എ​സ്എ​ഫ്‌​ഐ​ഒ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം.

എ​ന്നാ​ൽ ക​മ്പ​നി​യു​ടെ ര​ഹ​സ്യ​രേ​ഖ​ക​ളും മ​റ്റ് അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളും ഇ​ഡി​ക്ക് കൈ​മാ​റു​ന്ന​ത് ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് സി​എം​ആ​ർ​എ​ല്ലി​ന്‍റെ വാ​ദം.​ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യ്ക്കെ​തി​രെ എ​സ്എ​ഫ്ഐ​ഒ ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​സ്എ​ഫ്ഐ​ഒ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 134 രേ​ഖ​ക​ൾ വേ​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. പ​ക​ര്‍​പ്പു​ക​ൾ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ എ​സ്എ​ഫ്ഐ​ഒ നി​ല​പാ​ട് നേ​ര​ത്തെ പി​എം​എ​ൽ​എ കോ​ട​തി ആരാഞ്ഞിരുന്നു.

Latest News

Corehub Up